തിരുവനന്തപുരം: വി.ടി. ബൽറാം നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി സൂചന. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം തിരുവഞ്ചൂർ നേരത്തെ നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. “പാർട്ടി ഏത് ചുമതല നൽകിയാലും അത് സ്വീകരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം. എന്നാൽ, പാർട്ടിക്കുള്ളിൽ അദ്ദേഹം സമ്മർദം ശക്തമാക്കിയിരുന്നുവെന്നാണ് സൂചന.
തിരുവഞ്ചൂർ മന്ത്രിസഭയിലെത്തിയാൽ ഏത് വകുപ്പ് നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മുൻപ് ആഭ്യന്തര വകുപ്പ് ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തുള്ള നേതാവാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് വി.ടി. ബൽറാമിന്റെ പേര് ഉയർന്നതോടെ കോൺഗ്രസ് വൃത്തങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
