തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നും അവർ പറഞ്ഞു.
കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
അതേസമയം, പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ല. എംഎൽഎമാർ ഹൈക്കമാന്റിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും ദീപ ദാസ് മുൻഷി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
