ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ചർച്ചകള്‍ സജീവമാക്കി. നേതൃമാറ്റത്തില്‍ ചർച്ചകള്‍ അവസാന ഘട്ടത്തിലാണ്.
അടുത്തയാഴ്ചയോടെ തീരുമാനം പ്രഖ്യാപിക്കാനാണ് എഐസിസിയുടെ നീക്കം. ആദ്യ ഘട്ടത്തില്‍ ദീപ ദാസ് മുൻഷി കേരളത്തിലെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു.
ഇതിലെ നിർദേശങ്ങളും തുടർ ചർച്ചകളുടെ പോക്കുമനുസരിച്ചാകും അന്തിമ തീരുമാനം. കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം ഒട്ടുമിക്ക നേതാക്കളും മുൻപോട്ട് വച്ചിട്ടുണ്ട്.
പ്രഖ്യാപനത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി കെ.സുധാകരനുമായി സംസാരിക്കും. ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാനാണ് എഐസിസിയുടെ ശ്രമം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള വി.ഡി.സതീശന്‍റെ പ്ലാൻ 63 നിർദ്ദേശത്തെ തള്ളേണ്ടെന്നാണ് ഐസിസി നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്