ആരാകും കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയർ? പട്ടികയിൽ ഇവർ 

NOVEMBER 6, 2025, 9:38 PM

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മേയർ വനിതയാകുമെന്നുറപ്പിച്ചതോടെ തിരക്കിട്ട ചർച്ചകളിൽ മുന്നണികൾ. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന സ്ഥാനാർത്ഥികളുടെ നീണ്ട നിര തന്നെയായിരിക്കും  യുഡിഎഫ് ക്യാമ്പിന്റെ ശക്തിയും പ്രതിസന്ധിയും. 


മേയർ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥി വേണോ അതോ പാർട്ടി നേതാക്കൾ വേണോ എന്ന ചർച്ചകളും എൽഡിഎഫിൽ പുരോഗമിക്കുന്നു. 2005 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ മേഴ്സി വില്യംസ് കൊച്ചിയിലെ ആദ്യ വനിതാ മേയറായിരുന്നു. തുടർന്ന് 2015 ൽ സൗമിനി ജെയിൻ. കൊച്ചിയിലെ മൂന്നാമത്തെ വനിതാ മേയർ ആരായിരിക്കുമെന്ന് നാട്ടുകാർ കാത്തിരിക്കുകയാണ്.

vachakam
vachakam
vachakam


മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട് യുഡിഎഫിൽ. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുൻ മേയർ സൗമിനി ജെയിൻ, മഹിള കോൺഗ്രസ് നേതാവ് അഡ്വ. മിനി മോള്‍, മുൻ കൗൺസിലർ ഷൈനി മാത്യു. അങ്ങനെ നീളുന്നു സാധ്യത ലിസ്റ്റ്. ലിസ്റ്റ് വലുതാണെങ്കിലും ദീപ്തി മേരി വര്‍ഗീസിന് തന്നെയാകും പ്രഥമ പരിഗണന. 


vachakam
vachakam
vachakam

സെന്‍റ് തെരേസാസ് കോളേജ് കോളേജ് അധ്യാപികയായി വിരമിച്ച മേഴ്സി വില്യംസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചാണ് സിപിഎം 2005ൽ മേയർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.  ഇടപ്പള്ളിയിൽ നിന്നുള്ള കൗൺസിലർ ദീപ വർമ, കൊച്ചി ഏരിയ സെക്രട്ടറി പി.എസ്.രാജം, അധ്യാപികയായ ഡോ. പൂർണിമ നാരായണൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam