കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം.
ഉത്തർഗരായിൽ കെത്തനായിക്കൻപെട്ടിയിൽ തിങ്കളാഴ്ച രാവിലെ ഡിഎംകെ പ്രവർത്തകർ സ്വന്തം പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ. രാമമൂർത്തി (53) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരും 49നും 58നും ഇടയിൽ പ്രായമുള്ളവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്