റെക്കോർഡുകൾ തകർത്ത് സ്വർണവില.കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. ഇന്നലെ ഒരു പവന്റെ വില 81,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 10,130 രൂപയാണ് നൽകേണ്ടിയിരുന്നത്.ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 81,040 രൂപ, ഒരു ഗ്രാമിന് 10,130 രൂപ എന്ന നിലയിലാണ് വ്യാപാരം. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 3,583 ഡോളറായിരുന്നു. നിലവിലെ ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി സ്വര്‍ണവിലയില്‍ അടിക്കടി കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ചിങ്ങമാസം കല്യാണ സീസൺ ആയതിനാൽ സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാൻഡ് കൂടുതലാണ്. കൂടാതെ ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളും സ്വർണവിലയെ സ്വാധീനിക്കും.ഇതെല്ലാം സ്വർണവില വർദ്ധിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
