തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാൻ ആലോചിച്ച് കേരള സർക്കാർ. 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് നീക്കം. ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കുമെന്നും സൂചന ഉണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്കീം പ്രഖ്യാപിക്കാനാണ് ആലോചന.ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്നാണ് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകളുടെ ആവശ്യം.
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനാണ് നീക്കം. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ.നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനമുണ്ടാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്