കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടി. സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണ യുഡിഎഫ് പൂര്‍ണമായി തള്ളിപറഞ്ഞതോടെയാണ് നിലപാട് മാറ്റം.
ബിജെപി ഒഴികെയുള്ള ആരുമായും പ്രാദേശിക തലത്തില്‍ കൂട്ടുകൂടാമെന്നും കഴിയുമെങ്കില്‍ എല്‍ഡിഎഫുമായി കൂടുതലിടങ്ങളില്‍ സഹകരിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ.ഷഫീഖ് പറഞ്ഞു.
പ്രാദേശിക ധാരണ എവിടെ, എങ്ങനെ എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ അവസാന ഘട്ടത്തിലേ മനസിലാകൂ എന്നും കെ.എ.ഷഫീഖ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
