ബിജെപിക്കെതിരായ എല്ലാ വോട്ടുകളും സ്വീകരിക്കും; എസ്ഡിപിഐ പിന്തുണ തള്ളാതെ ബിനോയ് വിശ്വം

MARCH 31, 2026, 4:12 AM

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് എല്ലാ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആരെയും എതിർക്കില്ലെന്നും ബിജെപിയെ സഹായിക്കുന്ന നിലപാട് തങ്ങൾക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എസ്ഡിപിഐയുടെ വോട്ട് ഇടത് മുന്നണി സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാതെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

"ബിജെപിക്കെതിരെ എല്ലാ മനുഷ്യരുടെയും വോട്ട് സ്വീകരിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള മറുപടി. വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും ബിജെപിയെ താഴെയിറക്കാൻ ഏത് കോണിൽ നിന്നുള്ള പിന്തുണയും സ്വാഗതം ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് ബിനോയ് വിശ്വം മുന്നോട്ട് വെക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam