കണ്ണൂർ: 'ഹൂ കെയേഴ്‌സ് അല്ല, വി കെയർ' എന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെയുള്ള ഒളിയമ്പായാണ് ഈ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുളളവരിൽ നിന്നോ ജീവിതത്തിൽ തിക്താനുഭവങ്ങളുണ്ടാകുമ്പോൾ തോറ്റ് പോകരുതെന്നും ഭീഷണിയിലേക്കും ബ്ലാക്ക് മെയിലിങ്ങിലേക്കും വാക്കുകൾ മാറിയാൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നാൽ നിങ്ങളുടെ സ്വകാര്യത നിലനിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാൻ സംസ്ഥാന സർക്കരും വനിതാ വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്നാണ് വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
വീണാ ജോർജിന്റെ കുറിപ്പിന്റെ പൂർണ രൂപം
ജീവിതത്തിൽ തോറ്റ് പോകരുത് . ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തിൽ പലർക്കും തിക്താനുഭവങ്ങൾ ഉണ്ടായേക്കാം. തളർന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകൾ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നാൽ ചെറുക്കാം.
നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാൻ, പ്രതിസന്ധികളെ അതിജീവിക്കാൻ, ജീവിതത്തിലെ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെൽപ്പ് ലെൻ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
