വയനാട്: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട്ട് കടവ് പുഴയിൽ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
കുളിക്കാൻ ഇറങ്ങിയ സമയത്ത് ഇരുവരും അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ച വിദ്യാർഥികൾ ഇരുവരും ബന്ധുക്കളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്