കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായവർക്കായുള്ള തെരച്ചിൽ ദുരന്തമേഖലയിൽ തുടരുകയാണ്.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, മറ്റ് രക്ഷാസംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ദുരന്തത്തിൽപ്പെട്ട മറ്റ് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
