തിരുവനന്തപുരത്ത് 3 ദിവസത്തേക്ക് ജലവിതരണം മുടങ്ങും; ആശങ്ക വേണ്ടെന്ന് മേയർ വിവി രാജേഷ്

MARCH 12, 2026, 3:19 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കഴക്കൂട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം മുടങ്ങുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തി കോർപ്പറേഷൻ. കോർപ്പറേഷൻ 65 ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും.

ഇന്ന് 10 മണി മുതൽ മൂന്നു ദിവസത്തേക്ക് കഴക്കൂട്ടം മണ്ഡലത്തിൽ കരിക്കകം, അണമുഖം, പേട്ട വാർഡിന്റെ ഒരു ഭാഗം, മെഡിക്കൽ കോളേജ് ഭാഗം എന്നിവിടങ്ങളിൽ ഒഴികെയുള്ള ഇടങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്നാണ് അറിയിപ്പ്.

അതേസമയം, ശുദ്ധജലവിതരണം പൂർണമായും സൗജന്യമായിരിക്കുമെന്നും ജനങ്ങൾക്ക് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക വേണ്ടെന്നും മേയർ വി വി രാജേഷ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam