കൽപ്പറ്റ: ബാറിന് പുറത്ത് സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചതായി റിപ്പോർട്ട്. ഏരിയാപ്പളളി ഗാന്ധിനഗർ സ്വദേശി റിയാസാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പളളിയിലെ ബാറിന് പുറത്തായിരുന്നു ആക്രമണത്തിന് ഇടയായ സംഭവം ഉണ്ടായത്.
മീനംകൊല്ലി സ്വദേശികളുമായുളള വാക്കുതർക്കത്തിനിടയിലാണ് റിയാസിന് കുത്തേറ്റത്. എന്നാൽ പ്രതികൾ ആരൊക്കെയാണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ശരീരത്തിൽ നിരവധി തവണ കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു റിയാസ്.
അതേസമയം ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ യുവാവിനെ നാട്ടുകാരാണ് സുൽത്താൻ ബത്തേരിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്