കോഴിക്കോട്: കോഴിക്കോട് ചേവായൂർ പറമ്പിൽകടവിൽ എടിഎം കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി. പുലർച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണു സംഭവം.
പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.
മൂന്ന് പേരടങ്ങുന്ന പെട്രോളിംഗ് സംഘം ഉടനെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്.
ചേവായൂർ പറമ്പിൽകടവിൽ ഹിറ്റാച്ചി എ ടി എം തകർക്കാനാണ് ശ്രമം നടന്നത്. എടിഎം തകർക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്