കൊച്ചി: സംസ്ഥാന വഖഫ് ബോർഡിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പൊതുതാൽപ്പര്യ ഹർജിയുടെ സ്വഭാവത്തിലാണെന്ന് ഹൈക്കോടതി.
കാലാവധി കഴിഞ്ഞ ബോർഡ് പിരിച്ചുവിടണമെന്നും തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി.എം. അബ്ദുൽ സലാം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
തുടർന്ന് പൊതുതാൽപര്യ ഹർജിയായി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സമർപ്പിക്കാമെന്ന് ഹർജിക്കാർ അറിയിച്ചു.
വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി 2024 ഡിസംബർ 14ന് പൂർത്തിയായതാണ്. നാലുമാസത്തിനകം പുതിയ ഭരണസമിതി രൂപവത്കരിക്കുമെന്ന് 2024 നവംബറിൽ സർക്കാർ ഹൈകോടതിയിൽ ഉറപ്പു നൽകിയതിനെ തുടർന്ന് നിലവിലെ ഭരണസമിതി അതുവരെ തുടരാൻ ഉത്തരവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
