കൊച്ചി: സംസ്ഥാനത്ത് ഏജൻറുമാരെ മറയാക്കി വ്യാപക വീസ തട്ടിപ്പ്. ഓസ്ട്രേലിയ, ഗ്രീസ്, ഹംഗറി, ചെക് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
മുന്നൂറിലധികം ആളുകൾ ഇരയായ തട്ടിപ്പിൽ 10 കോടി രൂപയിലധികം വെട്ടിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൻറെ ആസൂത്രകരായ കൊല്ലം സ്വദേശി അർജുൻ പി കുമാർ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജ വിസ നൽകിയതിന് പിടിയിലായ ഇവരുടെ സുഹൃത്ത് കൂത്താട്ടുകുളം സ്വദേശി ശരതിൽ നിന്നാണ് വിസ തട്ടിപ്പിൻറെ വ്യാപ്തി പുറത്തറിയുന്നത്.
എറണാകുളം കൂത്താട്ടുകുളത്തെ, പ്രാദേശിക ഏജൻറ് ശരത് വഴി വിസ നേടിയ 40 പേർ ഇങ്ങനെ വഞ്ചിക്കപ്പെട്ടെന്നാണ് വിവരം. ഏറ്റുമാനൂർ, കണ്ണൂരിലെ ഉളിക്കൽ എന്നിവിടങ്ങിലെ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ശരതിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെയാണ് സംസ്ഥാന വ്യാപക വിസ തട്ടിപ്പിൻറെ ചുരുളഴിയുന്നത്.
ആകർഷണീയമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ ഈ സംഘം വലയിലാക്കിയത്. വീസയ്ക്ക് നൽകേണ്ടത് മൂന്ന് മുതൽ ഏഴ് ലക്ഷം രൂപവരെയായിരുന്നു. വീസ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെ നടപടികൾ വരെ പൂർത്തിയാക്കി, വിമാനം കയറാനെത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരമറിയുക. പാസ്പോർട്ടിൽ ഒട്ടിച്ച വീസയും സീലുമെല്ലാം വ്യാജമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
