തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം റിപ്പോർട്ടിന് മേൽ കോടതി ഉടൻ തീരുമാനമെടുക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കുടുംബത്തിൻ്റെ ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. ആ സമയത്ത് തന്നെ മകനെ കൊന്നതാണെന്ന ആരോപണമുന്നയിച്ച് കൊണ്ട് ബാലഭാസ്കറിൻ്റെ പിതാവും രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
