കണ്ണൂർ : സുരേഷ് ഗോപി കളിക്കരുതെന്ന !! വിജിൻ എംഎൽഎയുടെ ഡയലോഗ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ ആണ് വൈറലായത്. ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി എംഎൽഎ രംഗത്തെത്തി.
സിനിമ സ്റ്റൈലിൽ, ഭീഷണി സ്വരത്തിൽ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്നം. മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞു. പ്രകോപനമുണ്ടാക്കിയത് എസ്ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
സിവിൽ സ്റ്റേഷനിൽ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ ടി.പി ഷമീലും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാർച്ചുമായി കളക്ടറേറ്റ് വളപ്പിൽ കയറിയ നഴ്സുമാർക്കും ഉദ്ഘാടകനായ എംഎൽഎയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്ഐയോട് എംഎൽഎ കയർക്കുകയായിരുന്നു.
എസ്ഐക്കെതിരെ കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി.സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗൺ സിഐയോട് കമ്മീഷണർ വിശദീകരണം തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്