മലപ്പുറം: കൺസ്യൂമർഫെഡിൻ്റെ മദ്യശാലയിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന.
മദ്യ കമ്പനികളുടെ ഏജൻ്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
മുണ്ടുപറമ്പിലെ മദ്യ വിൽപനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.
ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നുവെന്നും ഏജൻ്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്നും പരാതികൾ ഉണ്ടായിരുന്നു.
കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോഗസ്ഥൻ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
