കൊച്ചി: മലയാള സിനിമാ ലോകത്തെയും കേരളത്തെ ഒന്നടങ്കവും ഞെട്ടിച്ച സംഭവം ആയിരുന്നു നടി ആക്രമണത്തിന് ഇരയായ കേസ്. നിയമപോരാട്ടങ്ങളുടെ പേരിലും പിന്നീട് ഉണ്ടായ സംഭവങ്ങളുടെ പേരിലും ചരിത്രത്തിൽ ഇടംപിടിച്ച കേസാണിത്.
അതേസമയം വിചാരണക്കിടെ പല ആവശ്യങ്ങളുന്നയിച്ച് തൊണ്ണൂറോളം ഹർജികളാണ് ദിലീപ് സുപ്രിംകോടതി വരെ ഫയൽ ചെയ്തത്. 5 തവണ ആണ് കേസിൽ വിചാരണ നീട്ടിവച്ചത്. ഒടുവിൽ ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായി. 2017 ൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് ഇരുപത് ഹര്‍ജികളാണ്.
ഇതിന് പിന്നാലെ ഹൈക്കോടതി ഹർജികൾ തള്ളിയതോടെ സുപ്രീംകോടതിയിലും ദിലീപ് പോയി. ഒടുവില്‍ ഹര്‍ജി തന്നെ പിന്‍വലിച്ചു. ബാലചന്ദ്ര കുമാറിന്‍റെ മൊഴിപ്രകാരം കോടതി ഉത്തരിവട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്‍റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്‍റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇത് മുൻനിർത്തിയും ഹർജി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. അങ്ങനെ മൊത്തം തൊണ്ണൂറോളം ഹര്‍ജികളാണ് വിചാരണവേളയിൽ ഉടനീളമായി ദിലീപ് നല്‍കിയത്.
അതേസമയം നടിയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ തന്നെ കോടതി വിചാരണക്ക് നിയോഗിച്ചത്. സാക്ഷി വിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസ ഹര്‍ജിയുമായി നടിയും രംഗത്ത് എത്തിയിരുന്നു.
മെമ്മറിക്കാർഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും നടി ആവശ്യപ്പെട്ടിരുന്നു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജി പോലും സംശയ നിഴലിലായത്. ഒടുവില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്‍ഡ് മൂന്ന് തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായി ആവശ്യം. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്‍റെ സ്വകാര്യക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് നടി കത്തയച്ചു.
ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്‍കിയിരുന്നു. അഞ്ച് തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കൊവിഡിനെ തുടര്‍ന്ന് വിചാരണ നീണ്ടതും, ബാലചന്ദ്രകുമാറിന്‍റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണയുടെ മെല്ലപോക്കിന് കാരണമായി. ഒടുവിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് നാളെ വിധി കുറിക്കുമ്പോൾ കേരളവും സിനിമാ മേഖല ഒന്നടങ്കവും ആ വിധിക്കായി കാത്തിരിക്കുകയാണ്. നീണ്ട പിന്മാറാത്ത പോരാട്ടത്തിന്റെ വിധിക്കായുള്ള കാത്തിരിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
