ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത സ്ഥാനാർത്ഥി സജി ജോസഫ് തന്റെ പത്രിക പിൻവലിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ നടത്തിയ നേരിട്ടുള്ള ചര്‍ച്ചയുടെ പിന്നാലെയാണ് സജി ജോസഫിന്റെ തീരുമാനം ഉണ്ടായത്.
പാർട്ടിക്കും മുന്നണിക്കും ദോഷകരമായ നടപടികളിലേക്ക് പോകരുതെന്നും യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും കെ.സി. വേണുഗോപാൽ സജി ജോസഫിനോട് ആവശ്യപ്പെട്ടു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. തുടര്‍ന്ന്, വിഷയത്തിൽ കൂടുതൽ ചര്‍ച്ചകൾ നടത്തുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്ഷിയെ ചുമതലപ്പെടുത്തി.
അതേസമയം, കഴിഞ്ഞ ദിവസം പുനലൂരിൽ വിമത സ്ഥാനാർത്ഥിയായ എസ്.ഇ. സഞ്ജയ് ഖാനും സമാനമായി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. വികാരാധീനമായ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിന്റെ ഇടപെടലാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
