ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം 

JULY 5, 2026, 8:57 PM

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയ മൂന്ന് വയസുകാരി വാഹനാപകടത്തിൽ മരിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.

അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപത്തായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാനെത്തിയതിനിടെയാണ് ദാരുണ സംഭവം നടന്നത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് വിട്ടുപോയതിനെ തുടർന്ന് വാഹനം മുന്നോട്ട് ഉരുണ്ടുനീങ്ങുകയും കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

vachakam
vachakam
vachakam

അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam