വാഹനവായ്പ അടച്ചുതീർത്താൽ പുതിയ ആർസി രണ്ടുമണിക്കൂറിനകം

DECEMBER 5, 2025, 9:05 PM

കോഴിക്കോട്: വാഹനവായ്പ അടച്ചുതീർത്താൽ ഓട്ടോമാറ്റിക്കായി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾക്കുതന്നെ പൂർത്തിയാക്കാം. 

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോ‍ഡ് ചെയ്തെടുക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) സംവിധാനമൊരുക്കിയത്.

എന്നാൽ, പുതിയസംവിധാനം വരുന്നതോടുകൂടി വാഹന ഉടമകൾ ബാങ്കിലോ, ആർടിഓഫീസിലോ പോകേണ്ടതില്ല. വായ്പ പൂർത്തിയായി കഴിഞ്ഞാൽ വാഹന ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശവും ലിങ്കും ഓട്ടമാറ്റിക്കായി അയക്കും. 

vachakam
vachakam
vachakam

ആ ലിങ്ക് തുറന്ന് ലഭിച്ച ഒടിപി ഉപയോഗിച്ച് മോട്ടോർവാഹനവകുപ്പിന്റെ ആർസി മാറ്റത്തിനുള്ള സർവീസ് ചാർജായ 85 രൂപ അടച്ചാൽ രണ്ടുമണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം. വാഹന ഉടമകൾക്ക് ഈ നടപടിക്രമങ്ങൾ രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും പൂർത്തിയാക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam