തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
നെഞ്ചില്‍ നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിര്‍ക്കുമെന്ന് ഒരു ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചിട്ടും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.
വിഷയം വളരെ നിസാരമെന്ന മട്ടിലാണ് സ്പീക്കര്‍ സര്‍ക്കാരിനു വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. പരാതി നല്‍കിയിട്ടും ഇന്നലെ വൈകിട്ട് മാത്രമാണ് പേരിന് ഒരു എഫ്.ഐ.ആര്‍ ഇട്ടത്. അറസ്റ്റു ചെയ്യാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല' സതീശന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്