സ്ത്രീത്വത്തിനെതിരെയുള്ള ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് സംരക്ഷണ കവചമൊരുക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഒരേ വിഷയത്തിൽ രാഹുലിനെതിരെ വീണ്ടും നടപടി എടുക്കാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം.
അതേസമയം, രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയമാണെന്നും അക്കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റിനോട് ചോദിക്കണമെന്നും ചോദിച്ച് അവിടെയും സതീശൻ കൈകഴുകി.
കൂടുതൽ നടപടി ഉണ്ടാകുമോ എന്ന് പറയാൻ താൻ ആളല്ലെന്നും കൂടുതൽ മറുപടി പറയാനില്ലെന്നും വ്യക്തമാക്കി വിഡി സതീശൻ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
