ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയുടെ രാജിയാണ് ആവശ്യം: വി.എൻ. വാസവൻ രാജി വയ്ക്കണമെന്ന് വിഡി സതീശൻ

JANUARY 22, 2026, 12:26 AM

തിരുവനന്തപുരം: ഒരാൾ നാളെ കൊള്ളക്കാരൻ ആണെന്ന് തെളിഞ്ഞാൽ അയാളുടെ കൂടെ ചിത്രം എടുത്തവർ എല്ലാവരും കൊള്ളക്കാർ ആകുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇവരെ എല്ലാവരെയും സംരക്ഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉൾപ്പെട്ടത്. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദം ഒഴിവാക്കണം. സമനില തെറ്റിയവരെ പോലെയാണ് രണ്ടു മന്ത്രിമാർ ഇന്ന് സഭയിൽ സംസാരിച്ചതെന്നും സതീശൻ വിമർശിച്ചു.

vachakam
vachakam
vachakam

ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയുടെ രാജിയാണ് ആവശ്യം. വി.എൻ. വാസവൻ രാജി വയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ ചവിട്ടി പുറത്താക്കണം എന്നൊരു ആവശ്യം കൂടി ഉണ്ടായിരുന്നു എന്നും വി.ഡി. സതീശൻ പറഞ്ഞു.

2019 സ്വർണക്കൊള്ള നടന്നിട്ടുണ്ട് എന്നറിഞ്ഞിട്ടും, 2024ൽ വീണ്ടും സ്വർണം കൊടുത്തയച്ചു. 2025ൽ ഒരു കൃത്രിമ അർജൻസി ഉണ്ടാക്കിയെന്നാണ് കോടതി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ശബരിസ്വർണക്കൊള്ളയിൽ മൂന്ന് സിപിഐഎം നേതാക്കൾ ജയിലിലാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്തവരാണ് സിപിഐഎം നേതാക്കൾ. അവർ കൂടുതൽ ആളുകളുടെ പേരുകൾ പറയും എന്ന ഭയംകൊണ്ടാണ് നടപടി എടുക്കാത്തത്. ഉത്തരവാദികളായവർ ഇപ്പോഴും ക്യൂ നിൽക്കുന്നു എന്നും സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam