തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഉണ്ണികൃഷ്ണ പോറ്റിയുമായി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എസ്ഐടിയെ സ്വാധിനിക്കാൻ ശ്രമമെന്നും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമർദം ചെലുത്തി എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. ആ ആരോപണത്തിന് ഹൈക്കോടതി അത് അടിവരയിട്ടു. എസ്ഐടിയിൽ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. പക്ഷെ അവർക്കുമേലെ അനാവശ്യമായ സമ്മർദ്ദം ചെലത്തുകയാണ്.
പെട്ടെന്ന് അന്വേഷണം മന്ദഗതിയിലായി. കേസ് ഇഡി അന്വേഷിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കല്ലേ എന്നേയുള്ളു. ഇതിനകത്ത് ഇൻ്റർനാഷണൽ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പിൽ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎം ഓഫീസ് നീക്കം. അന്നത്തെ ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്- വിഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
