വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവ്:  ശിവൻകുട്ടി

MARCH 22, 2026, 11:32 PM

തിരുവനന്തപുരം: പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി.

ബിജെപി-സിപിഎം ഡീൽ വിശ്വസിക്കാൻ നഴ്സസറി സ്കൂള്‍ കുട്ടികളാണോ ജനം, 

വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു.   നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ആണ് മത്സരം.

vachakam
vachakam
vachakam

 നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. പ്രചാരണത്തിലും ഉണ്ട്. എങ്കിലും നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമായിരുന്നു.

അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ വീണാൽ എൽഡിഎഫിന് അത് നേട്ടമാകുമായിരുന്നു. എന്നാൽ, ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയപ്പോഴും സിപിഎം ഇവിടെ ജയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam