തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായ വാഹന മോഡിഫിക്കേഷനുകൾക്കെതിരെ നടപടി ശക്തമാക്കി വി.ഡി. സതീശൻ സർക്കാർ. നിയമവിരുദ്ധമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 44 ദിവസത്തിനിടെ മാത്രം മോട്ടോർ വാഹന വകുപ്പ് ഒരു കോടി രൂപയാണ് പിഴയായി ചുമത്തിയത്.
മേയ് മാസത്തിൽ മാത്രം നിയമം ലംഘിച്ച 1,528 വാഹനങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്. ഇതിലൂടെ 86,35,000 രൂപയാണ് മേയ് മാസത്തെ മാത്രം പിഴ തുകയായി രേഖപ്പെടുത്തിയത്. ഇതിൽ 14,85,000 രൂപ ഇതിനകം തന്നെ സർക്കാരിലേക്ക് അടച്ചിട്ടുണ്ട്. ബാക്കി 71,50,000 രൂപ പിഴ ലഭിച്ചവരിൽ നിന്ന് ഈടാക്കാനുണ്ട്.
ഇതിന് പുറമെ, ജൂൺ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 480 കേസുകളിലായി 14 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പിടിക്കപ്പെടില്ലെന്ന ധാരണയിൽ വാഹനങ്ങളിൽ വൻതോതിൽ രൂപമാറ്റം വരുത്തുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇങ്ങനെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
