തിരുവനന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ പുതിയ നീക്കവുമായി വിസി. ഡോ. കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടഞ്ഞ് വിസി ഉത്തരവിട്ടു.
സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തുന്നതിനാലാണ് തീരുമാനം. സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസിയുടെ നിർദേശം.
ഡോ. കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ വിസി ഇപ്പോൾ അദ്ദേഹത്തിൻ്റെ ശമ്പളം കൂടി തടഞ്ഞുവെച്ച് ഉത്തരവിറക്കുകയാണ്. സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകരുതെന്നാണ് വിസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സസ്പെൻഷൻ കാലയളവിൽ നൽകാറുള്ള നിശ്ചിത തുക അലവൻസ് മാത്രമായിരിക്കും അനുവദിക്കുക. എന്നാൽ വിസിയുടെ പല ഘട്ടങ്ങളിലെ താക്കീതുകളും ഉത്തരവുകളും അവഗണിച്ച് അനിൽകുമാർ ഇപ്പോഴും സർവകലാശാലയിൽ എത്തുന്നുണ്ട്.
സസ്പെൻഷൻ നിയമപരമല്ല, നിയമന അധികാരിയായ സിൻഡിക്കേറ്റ് അത് റദ്ദുചെയ്തു എന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്