എസ്എഫ്ഐ യൂണിയൻ അസാധുവാക്കി വിസി; കേരള സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടി

FEBRUARY 10, 2026, 5:09 AM

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടികൾ വിവാദമായി. യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിച്ചതോടെ നിലവിലെ സർവകലാശാല യൂണിയൻ അസാധുവായി. യൂണിയന്റെ കാലാവധി ഈ മാസം 28 വരെ നിലനിൽക്കുമ്പോഴാണ് നടപടി ഉണ്ടായത്. കലോത്സവത്തിന്റെ നടത്തിപ്പ് തടയാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.

അറസ്റ്റിലായ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ബലം പ്രയോഗിച്ച് പൊലീസ് സാഹചര്യം നിയന്ത്രിച്ചു.

സർവകലാശാല കലോത്സവത്തിന് അനുമതി നിഷേധിച്ചതും കായിക വിദ്യാർത്ഥികൾക്ക് ടിഎ അനുവദിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam