വടുതല കൂട്ടആത്മഹത്യ; കുട്ടികൾക്ക് നൽകിയ വിഷം ഓൺലൈനിൽ വാങ്ങിയത്, അന്വേഷണവുമായി പോലീസ് 

MARCH 23, 2026, 12:21 AM

കൊച്ചി: വടുതല കർഷക റോഡിലെ വാടകവീട്ടിൽ ഒരേ കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കുട്ടികൾക്ക് വിഷം നൽകി പിന്നാലെ ശ്രീകുമാരിയും മകൾ അശ്വതിയും തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്.

കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിലൂടെ ഓർഡർ ചെയ്തതാകാമെന്ന സംശയത്തിലാണ് ഇപ്പോൾ പൊലീസ്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. മൂന്ന് കുപ്പി വിഷപദാർഥം വാങ്ങിയതായി കണ്ടെത്തിയതിൽ രണ്ടെണ്ണം ഉപയോഗിച്ച നിലയിലും ഒരു കുപ്പി തുറക്കാത്ത നിലയിലുമാണ് കണ്ടെത്തിയത്. കൂടാതെ ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും വീട്ടിൽ നിന്ന് കണ്ടെത്തി.

vachakam
vachakam
vachakam

വാടകവീട്ടിൽ താമസം ആരംഭിച്ചതിന് ശേഷം കുടുംബം ഭക്ഷണവും മറ്റ് ആവശ്യങ്ങളും മുഴുവൻ ഓൺലൈൻ വഴിയാണ് വാങ്ങിയിരുന്നതെന്നും പുറത്തുപോകുന്ന പതിവ് ഇല്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

അതേസമയം മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് കാത്തിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ബന്ധുക്കളുടെ അഭ്യർത്ഥനയും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച് മൃതദേഹങ്ങൾ കൊച്ചിയിലെ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam