എയ്ഡഡ് ഭിന്നശേഷി നിയമനം: മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

OCTOBER 1, 2025, 11:30 PM

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ടെന്ന് വി ശിവൻക്കുട്ടി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്.

അത് ചെയ്യത്തവർക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും.

ഇന്ന് അതിന് സാധ്യമല്ല. ചർച്ചയ്ക്ക് എപ്പോഴും സർക്കാർ തയ്യാറാണെന്നും വി ശിവൻ കുട്ടി പറഞ്ഞു. സമാധാനപരമായി മുന്നോട്ടുപോകുന്നത് വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.

vachakam
vachakam
vachakam

 ഈ വിഷയത്തിൽ കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകു. എജിയുടെ നിർദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. 1500 താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാരിൻ്റെ അവസാന സമയത്ത് ‌സമരം ചെയ്യുന്നതെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും വി ശിവൻ കുട്ടി പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam