അധികാരം നരേന്ദ്രമോദിക്ക് ജനസേവനത്തിനുള്ള അവസരം: വി. മുരളീധരൻ

JANUARY 18, 2024, 4:16 PM

തിരുവനന്തപുരം: അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്രമോദി ജനങ്ങളോട് സംവദിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം തിരുവല്ലത്ത് വികസന ഭാരത സങ്കല്പ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടിയത് ജനപക്ഷ വികസനം നയമാക്കിയതിനാലാണ്. അതിൻ്റെ ഗുണഫലം ഓരോ പൗരനിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നവരുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നത്.

സ്വാതന്ത്ര്യത്തിൻ്റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ സമൃദ്ധിയും സമ്പത്തും എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം രാജ്യത്തെ ഓരോ പൗരനും വീടും വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്ന ശ്രമങ്ങൾ തുടരുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam