സർക്കാരും ഗവർണറും ചേർന്ന് ഉന്നതവിദ്യാഭ്യാസരംഗം തകർത്തു : വി ഡി സതീശൻ

JULY 7, 2025, 7:10 AM

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സർക്കാർ തകർത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. 

കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന അധികാര തർക്കങ്ങളും സംഘർഷങ്ങളുടെയും തുടർച്ചയാണ് കേരള സർവകലാശാലയിൽ ഇപ്പോൾ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ തകർത്തതിൽ സർക്കാരിനും രാജ്ഭവനും ഒരു പോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു

സർവകലാശാലകളെ സംഘർഷഭരിതമാക്കുന്നത് വിദ്യാർഥികളെയും രക്ഷകർത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുത്.

vachakam
vachakam
vachakam

സർക്കാരും രാജ്ഭവനും തമ്മിൽ കുറേക്കാലമായി ആരംഭിച്ച അധികാര തർക്കങ്ങൾ സർവകലാശാലകളുടെ പ്രവർത്തനത്തെ അനിശ്ചിതത്വലാക്കി. 

 കാലഘട്ടത്തിന് അനുസരിച്ചുള്ള അക്കാദമിക് പരിഷ്‌ക്കാരങ്ങൾ നടത്തുന്നതിന് പകരം സർവകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാർട്ട്‌മെന്റുകളാക്കുകയെന്നതാണ് സംസ്ഥാന സർക്കാർ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിലും സിലബസിലും കാവിവത്ക്കരണമാണ് സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഉന്നത പഠനത്തിനായി നമ്മുടെ കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നതിന് കാരണവും നിലവാരത്തകർച്ചയാണ്. നമ്മുടെ കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. അത് തുടർന്നാൽ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam