തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ വീണ്ടും പ്രതികരിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങള്‍ ക്രൂശിച്ചുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ബെംഗളൂരുവില്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെ പ്രതികരണം ആരായാന്‍ എത്തിയ മാധ്യമങ്ങളോടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം.
അതേസമയം സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവുവും രംഗത്ത് എത്തി.
ദ്വാരപാലകശില്പം പൊതിയാൻ സ്വർണ്ണം കൊടുത്തു എന്നും സ്വർണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേർന്നാണെന്നും രമേഷ് റാവു പറഞ്ഞു.
കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണ്ണം സ്പോൺസർ ചെയ്തതെന്നും അനന്തസുബ്രഹ്മണ്യവും ഉണ്ണികൃഷ്ണൻ പോറ്റിയും ഇതിനോട് സഹകരിച്ചു, ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണ്. താൻ രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമേ ചെയ്തുള്ളു. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായാണ് കരുതിയത് എന്നും രമേശ് റാവു പറഞ്ഞു.
അതുപോലെ കഴിഞ്ഞ മാസം ശബരിമലയിൽ പോയപ്പോൾ ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നതായും അറിയാവുന്ന കാര്യങ്ങളെല്ലാം വിജിലൻസിനോട് പറഞ്ഞെന്നും ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ 22 വർഷമായി അറിയാം രമേഷ് റാവു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്