തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും പ്രത്യേക അന്വേഷണസംഘം ഒരുമിച്ച് ചോദ്യം ചെയ്തു.
ആദ്യ ഒറ്റയ്ക്കും പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഇരുത്തിയും ചോദ്യം ചെയ്തു. തട്ടിപ്പിനെകുറിച്ച് ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
മുരാരി ബാബുവുമായി വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും.
നാല് ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
