ലോകയുക്ത നിയമഭേദഗതി; ഭിന്നത തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച

AUGUST 12, 2022, 9:14 AM

ലോകായുക്ത നിയമഭേഗദതിയെ തുടര്‍ന്നുള്ള ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച നടത്തും. ഇരുപാര്‍ട്ടികളുടെയും നേതൃത്വം വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ സമ്മേളിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ധാരണയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.

vachakam
vachakam
vachakam

ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചു കൊണ്ട് വേണം നിയമഭേദഗതിയെന്നും ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. വിഷയത്തില്‍ ആരംഭം മുതല്‍ തന്നെ സിപിഐ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

പ്രസ്തുത വകുപ്പില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനിത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. അതേസമയം ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനിര്‍മ്മാണത്തിനായുള്ള സര്‍ക്കാര്‍ നീക്കം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam