കേരളം സേഫല്ല..; തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടതായി വ്ളോഗർമാരായ വിദേശ ദമ്പതികൾ 

APRIL 25, 2024, 7:23 PM

തൃശൂർ: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടതായി ട്രാവൽ വ്ലോഗർമാരായ വിദേശ ദമ്പതികൾ. ബ്രിട്ടീഷ്-അമേരിക്കൻ ദമ്പതികളായ മക്കെൻസിയും കീനനും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ, പൂരത്തിനിടെ ഉണ്ടായ രണ്ട് മോശം അനുഭവങ്ങളെക്കുറിച്ച് ദമ്പതികൾ പറയുന്നു. കേരളത്തെക്കുറിച്ചുള്ള ട്രാവൽ സീരീസുകൾ അവതരിപ്പിച്ച് ഇരുവരും ഇൻസ്റ്റഗ്രാമിൽ ഇതിനകം പ്രശസ്തരാണ്. കേരളത്തിലെ സ്ത്രീസുരക്ഷയെ പുകഴ്ത്തി വീഡിയോ ചെയ്ത വ്ലോഗർമാരാണിവർ.

‘തൃശൂർ പൂരത്തിലെ സംശയാസ്പദമായ നിമിഷങ്ങൾ' എന്ന പേരിലാണ് ദമ്പതികൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂരം വളരെ അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും എന്നാൽ ചില സംശയാസ്പദമായ നിമിഷങ്ങളും കൂടി ഉണ്ടായെന്നും പറഞ്ഞാണ് ദമ്പതികളിൽ ഒരാളായ മക്കൻസി വീഡിയോ ആരംഭിക്കുന്നത്.

vachakam
vachakam
vachakam

ആദ്യം തന്നെ മക്കൻസി പൂരം സംബന്ധിച്ച് ഒരാളുമായി അഭിമുഖം നടത്തുന്നത് കാണാം. എന്നാൽ അഭിമുഖം പൂർണമായ ഉടനെ മക്കൻസിയെ അയാൾ പിടിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മക്കൻസിയും പങ്കാളി കീനനും അസ്വസ്ഥതയോടെ പ്രതികരിക്കുകയും എതിർക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഇതേ വീഡിയോയിൽ പൂരത്തിനിടെ 50 വയസ്സ് തോന്നിക്കുന്ന ഒരാൾ തന്നോട് മോശമായി പെരുമാറിയതായി കീനൻ വെളിപ്പെടുത്തുന്നുണ്ട്. തന്റെ സ്വകാര്യഭാഗങ്ങളിൽ ബലമായി സ്പർശിച്ചുവെന്നാണ് കീനൻ പറയുന്നത്.  അമേരിക്കക്കാരിയാണ് മക്കെൻസി. കീനൻ യുകെ സ്വദേശിയും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam