നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണം: ബസ് ഓടിച്ചത് യദു തന്നെ

MAY 4, 2024, 2:13 PM

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. 

സംഭവത്തിൽ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. ജൂൺ19-ന് കുന്നംകുളത്തിന് സമീപത്തുവെച്ച് അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്‌നയുടെ ആരോപണം.

ജൂൺ 19-ന് ആർപിഇ 492 ബസ് ഓടിച്ചത് യദുതന്നെയാണെന്നാണ് തെളിഞ്ഞത്. ജൂൺ 18-ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ 19- നാണ് സഞ്ചരിച്ചത്. അന്നേദിവസം അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന വെളിപ്പെടുത്തിയിരുന്നു. 

vachakam
vachakam
vachakam

തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-നിലമ്പൂർ-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. 

ഡ്രൈവര്‍ മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും നടി റോഷ്‌ന ആന്‍ റോയ്  പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam