രാജ്യത്തെ പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പശ്ചിമേഷ്യയിലെ യുദ്ധം ലോകരാജ്യങ്ങളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും പാചകവാതകത്തിന് കർശന നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവിടെ ജനാധിപത്യം അല്ലാത്തതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധിക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾക്ക് അർഹമായ വാതകം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
യുദ്ധസാഹചര്യത്തിൽ കേന്ദ്രം ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചില ഘട്ടങ്ങളിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കളക്ടർമാരും ഇന്ന് അടിയന്തര യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ
അനൗണ്സ്മെന്റ് വിവാദം; നോട്ടീസ് ലഭിച്ചിട്ടില്ല, ഫാത്തിമ തെഹ്ലിയക്കെതിരായ വിവാദം തള്ളി ടി.പി. രാമകൃഷ്ണൻ
വ്യാജ ആധാർ കാർഡ് ആരോപണം; കെ.സി വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ്