ശമ്പളം 40,000 ആക്കുന്നത് വരെ നഴ്സുമാരു‌ടെ സമരം തു‌ടരുമെന്ന് യുഎൻഎ

MARCH 7, 2026, 2:45 AM

തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളം 40000 ആക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ പ്രസിഡന്റ്‌ ജാസ്മിൻ ഷാ അറിയിച്ചു. 

28000രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ട്. കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രി മാനേജ്‌മെന്റുകൾക്ക് എതിരെ ആക്കുമെന്നും യുഎൻഎ വ്യക്തമാക്കി. എന്നാൽ, 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും.

അതേസമയം, സമരം രാഷ്ട്രീയ പ്രേരിതമാണെന്ന തൊഴിൽമന്ത്രിയുടെ പ്രസ്താവന വിവരക്കേട്. യുഡിഎഫ് ഭരണ കാലത്ത് യുഎൻഎയുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും ജാസ്മിൻ ഷാ പറഞ്ഞു. തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam