രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു

APRIL 16, 2026, 10:16 PM

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിൻ്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ മൊഴി നൽകിയിരിക്കുന്നത്.

രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടർന്ന് ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ലഭ്യമായ വിവരം.രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന കാരവാനും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായമൊരുക്കിയതായാണ് എസ്ഐടിയുടെ സംശയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam