ഗതാഗത നിയമലംഘനം: പകുതി പിഴയടച്ച് കേസുകൾ തീർപ്പാക്കാം; ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും

APRIL 16, 2026, 10:47 PM

തിരുവനന്തപുരം: കേരളത്തിൽ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴത്തുക പകുതിയായി കുറച്ച് കേസുകൾ തീർപ്പാക്കാനുള്ള ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കുന്നു.

2024 ഡിസംബർ 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ഇ-ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ ഇതോടെ പരിഹാരമാകും.

വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകി പിഴ അടയ്ക്കാവുന്നതാണ്.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ, പിഴയടയ്ക്കാത്തതിനെത്തുടർന്ന് കോടതിയിലേക്ക് കൈമാറിയ കേസുകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

എന്നാൽ, കോടതി നേരിട്ട് പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല.
അഞ്ചു വർഷത്തിനിടെ ചുമത്തിയ 14 ലക്ഷം കേസുകളിൽ വെറും മൂന്ന് ലക്ഷം കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പായത്. ബാക്കിയുള്ള ഭീമമായ കുടിശ്ശിക തീർപ്പാക്കുന്നതിനായി ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പിഴത്തുക കൂടുതലായതിനാൽ പലരും പണമടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പിഴ പകുതിയാക്കാൻ തീരുമാനിച്ചത്. കോടതികളുടെ പരിഗണനയിലുള്ള കേസുകൾ തിരിച്ചെടുത്ത്പിഴ ഈടാക്കി തീർപ്പാക്കാനുള്ള അധികാരം നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ഈ മാസം 30-നകം കുടിശ്ശിക തീർക്കാത്തവർക്കെതിരെ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam