കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ് അറസ്റ്റിൽ

APRIL 16, 2026, 11:09 PM

ഇർവിങ് (ഡാലസ്): സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഇർവിങ് ഐ.എസ്.ഡിയിലെ മുൻ സബ്സ്റ്റിറ്റിയൂട്ട് ബസ് ഡ്രൈവർ അസിസ്റ്റന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. 75 വയസ്സുകാരനായ ഇയാളെ ഏപ്രിൽ 9നാണ് പിടികൂടിയത്.

കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2023 മുതൽ ഈ വർഷം ഏപ്രിൽ വരെ ഇയാൾ സ്‌കൂൾ ഡിസ്ട്രിക്റ്റിൽ ജോലി ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൂടുതൽ കുട്ടികളെ ഇയാൾ ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടാകാമെന്ന് സൂചന നൽകിയതായി പൊലീസ് പറഞ്ഞു. നിലവിൽ 25,000 ഡോളർ ജാമ്യത്തുകയിൽ ഡാലസ് കൗണ്ടി ജയിലിലാണ് പ്രതി.

vachakam
vachakam
vachakam

സമാനമായ അനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടായിട്ടണ്ടോ എന്ന് മാതാപിതാക്കൾ അന്വേഷിക്കണമെന്ന് ഇർവിങ് പൊലീസ് നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നവർ 972-721-3535 എന്ന നമ്പറിൽ ബന്ധപ്പെടുക.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam