കാസർകോട്: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
19-ാം തിയ്യതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുട്ടുപൊള്ളുന്ന ചൂടിൽ കാസർകോട് കാഞ്ഞങ്ങാട് 13 വയസ്സുകാരന് സൂര്യാഘാതമേറ്റു . അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ വിദ്യാര്‍ഥിയെ അജാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചികിത്സ കിട്ടാതെ KSEB താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്
നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ മാനേജ്മെൻ്റിൻ്റെ വിവരങ്ങളടങ്ങിയ വെബ്സൈറ്റും അപ്രത്യക്ഷമായി
നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ
അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ല, ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് നിതിൻ രാജിൻ്റെ