തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സുരക്ഷാ രംഗത്ത് വലിയ പ്രഖ്യാപനവുമായി ബജറ്റ്. ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും വർഷം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതര രോഗങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ സാധാരണ കുടുംബങ്ങൾക്ക് ഉയർന്ന ചികിത്സാ ചെലവുകളിൽ നിന്ന് ആശ്വാസം നൽകുന്നതിനും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതുമാണ് ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
