കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് ഉമാ തോമസ് എംഎൽഎ. അതിജീവിതയ്ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതിജീവിതയോട് കഴിഞ്ഞ ദിവസവും സംസാരിച്ചിരുന്നു. ടെൻഷനുണ്ടെന്ന് നടി പറഞ്ഞിരുന്നു. കുറ്റാരോപിതർ രക്ഷപ്പെടുമോ എന്ന സംശയമുണ്ട്. വിധി കൃത്യമായി വരുമോയെന്നതിൽ അതിജീവിതയും ആശങ്ക അറിയിച്ചിരുന്നു. ജുഡീഷ്യറിയെ വിശ്വസിക്കുന്നുവെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞു.
"നടി ആക്രമിക്കപ്പെട്ട സമയത്ത് പി.ടി. തോമസ് ഏറെ അസ്വസ്ഥനായിരുന്നു. സ്വന്തം മകൾക്ക് അപകടം പറ്റിയത് പോലെയായിരുന്നു പി.ടിയുടെ പെരുമാറ്റം. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയിട്ടില്ല.
സത്യം ജയിക്കുമെന്ന് അതിജീവിതയ്ക്ക് ധൈര്യം നൽകിയിരുന്നു. പി.ടി. തോമസിന് മേൽ സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി നൽകരുതെന്ന് പലരും പറഞ്ഞു. പി.ടിയെ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു. ആക്രമണത്തെ കുറിച്ച് അറിയാവുന്നതെല്ലാം പി.ടി. മൊഴിയായി നൽകിയിട്ടുണ്ട്", ഉമാ തോമസ് എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
