തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്. കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്കും എൽഡിഎഫിനും ഉണ്ടായത്.
എൽഡിഎഫിന്റെ സിറ്റിംഗ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എച്ച് സുധീർ ഖാൻ വിജയിച്ചു. 172 വോട്ടുകൾക്കാണ് വിജയം. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് 20 സീറ്റായി.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാൽ സ്വന്തം നിലയിൽ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു.
എന്നാൽ അതുണ്ടായില്ല. ഏറെ ക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാർഡിൽ വോട്ടെടുപ്പ് നടന്നത്. ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻ കൗൺസിലറുമായിരുന്നു വിഴിഞ്ഞത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സുധീർ ഖാൻ.
ഒൻപത് സ്ഥാനാർത്ഥികളാണ് വിഴിഞ്ഞത്ത് ജനവിധി തേടിയത്. സ്വതന്ത്രസ്ഥാനാർത്ഥി അപകടത്തിൽപ്പെട്ട് ചികിത്സയിലിക്കെ മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പിന്റെ തലേദിവസമായിരുന്നു മരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
